കോട്ടയ്ക്കൽ. പൊതുവിദ്യാലയങ്ങൾ
പ്ലസ് വൺ പ്രവേശനസമയത്ത് അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി വകുപ്പധികൃതർ. ഇതേക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
പ്ലസ് വണ്ണിന് ചേരാനായി സ്കൂളുകളിലെത്തുന്ന വിദ്യാർഥികളോട് അധികൃതർ പല പേരുകളിൽ ഫീസ് ഈടാക്കുന്നുണ്ടെന്നാണ് ആക്ഷേപം. എന്നാൽ, വാങ്ങുന്ന പണം മിക്കവരും സ്കൂൾ ആവശ്യങ്ങൾക്കോ മറ്റോ വിനിയോഗിക്കുന്നില്ലെന്നും പറയുന്നു.
ഫീസ് നൽകാൻ വിസമ്മതിക്കുന്ന രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് തുക ഈടാക്കുന്നതെന്നാണ് വിമർശനം.
അനധികൃതമായി നടക്കുന്ന പണപ്പിരിവ് ശ്രദ്ധയിൽപെടുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്.
— – – – – – – – –