Sunday, January 5, 2025
Homeകേരളംപെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികൾക്കുമാണ് ഇരട്ടജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും പിഴയുമാണ് ശിക്ഷ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനടക്കമുള്ളവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്.

കൊലപാതകം നടന്ന് ആറുവർഷത്തിന് ശേഷമാണ് 24 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സംഘത്തിലെ എട്ട് പേ‍ര്‍ക്കെതിരെയും കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് തെളിഞ്ഞത്. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് ഇരട്ടക്കൊലക്കേസിൽ ശിക്ഷ വിധിച്ചത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെവികുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികളാണ് പട്ടികയിലുള്ളത്.

ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞിരുന്നു. 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരേ പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ സിപിഎമ്മിലെ നാല് പ്രധാന നേതാക്കളാണുള്ളത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയ ഒന്നാം പ്രതി എ പീതാംബരന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ്. പ്രതികളെ സഹായിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14-ാം പ്രതി കെ. മണികണ്ഠന്‍ ഉദുമ ഏരിയാ മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാണ്. 20-ാം പ്രതി കെവി കുഞ്ഞിരാമന്‍ ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. 21-ാം പ്രതി രാഘവന്‍ വെളുത്തോളി പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമാണ്.

കേസിൽ കോടതി വെറുതേവിട്ടവരില്‍ പെരിയ ലോക്കല്‍ മുന്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, ഏച്ചിലടുക്കം ബ്രാഞ്ച് മുന്‍ സെക്രട്ടറി പി രാജേഷ് എന്നിവരും ഉൾപ്പെടുന്നുണ്ട്. വെറുതേവിട്ട മറ്റ് എട്ടുപേരും പാര്‍ട്ടി പ്രവര്‍ത്തകരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments