മലപ്പുറം: പെരിന്തൽമണ്ണ ടൗണിൽ രാത്രിയാണ് കവർച്ച നടന്നത്. എം കെ ജ്വല്ലറി ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് സ്വർണം കവർന്നത്.
കട അടച്ചതിന് ശേഷം സ്കൂട്ടറിൽ പോകുകയായിരുന്നു യൂസഫും ഷാനവാസും. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷന് സമീപം എത്തിയപ്പോൾ മഹീന്ദ്ര കാറിൽ എത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വർണം സംഘം കവരുകയും ചെയ്തു. പരിക്കേറ്റ യൂസഫും ഷാനവാസും നിലവിൽ ചികിത്സയിലാണ്.