Thursday, December 26, 2024
Homeകേരളംപാലക്കാട്‌ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്‌ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാമദാസൻ്റെ വീടിന്മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് 3:40 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ തീ പടരുന്നത് കണ്ട് അയൽവാസികൾ ഓടിച്ചെന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments