Tuesday, January 7, 2025
Homeകേരളംമത്സ്യബന്ധന മേഖലയിൽ അഞ്ചു പദ്ധതികൾക്ക് തുടക്കം

മത്സ്യബന്ധന മേഖലയിൽ അഞ്ചു പദ്ധതികൾക്ക് തുടക്കം

കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്‌ഷ്യം വെച്ച് അഞ്ചു പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജി ഇന്ന് ഓൺലൈൻ വഴി തറക്കല്ലിട്ടു. അതിൽ 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം നാല് പദ്ധതികളും, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതല്മുടക്കുള്ള ഫിഷിങ് ഹാർബർ പദ്ധതിയും ഉൾപ്പെടുന്നു. ഇതുവഴി 1,47,522 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതുകൂടാതെ രണ്ടുലക്ഷത്തില്പരം പുതിയ തൊഴിലുകൾ അനുബന്ധ മേഖലകളിലും സൃഷ്ടിക്കപ്പെടും.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതികൾ.

1. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് ഫിഷിംഗ് ഹാർബർ വിപുലീകരണം ₹70.53 കോടി. 30000 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഇതിൽ കേന്ദ്രവിഹിതമായ 42.30 കോടി രൂപയിൽ നിന്നും 10.58 കോടി രൂപ ഫിഷറീസ് ഡിപ്പാർട്മെന്റ് ഇതിനകം നൽകുകയും കേരള ഗവണ്മെൻ്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു. 18 മാസം കൊണ്ട് പണി പൂർത്തിയാകും.

2. മലപ്പുറം ജില്ലയിലെ പൊന്നാനി ഹാർബർ നവീകരണവും ആധുനിക വൽകരണത്തിനുമായി ₹ 18.73 കോടി. 44572 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഇതിൽ കേന്ദ്രവിഹിതമായ 11.23 കോടി രൂപയിൽ നിന്നും 2.80 കോടി രൂപ ഫിഷറീസ് ഡിപ്പാർട്മെന്റ് ഇതിനകം നൽകുകയും കേരള ഗവണ്മെൻ്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു.

3. കോഴിക്കോട് ജില്ലയിലെ പുത്തിയാപ്പ ഹാർബർ നവീകരണവും ആധുനികവൽകരണത്തിനുമായി ₹16.06 കോടി. 24500 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഇതിൽ കേന്ദ്രവിഹിതമായ 9.63 കോടി രൂപയിൽ നിന്നും 2.40 കോടി രൂപ ഫിഷറീസ് ഡിപ്പാർട്മെന്റ് ഇതിനകം നൽകുകയും കേരള ഗവണ്മെൻ്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു. 18 മാസം കൊണ്ട് പണി പൂർത്തിയാകും.

4. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഹാർബർ നവീകരണവും ആധുനികവൽകരണത്തിനുമായി ₹20.90 കോടി. ഏകദേശം 20400 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഇതിൽ കേന്ദ്രവിഹിതമായ 12.54 കോടി രൂപയിൽ നിന്നും 3.13 കോടി രൂപ ഫിഷറീസ് ഡിപ്പാർട്മെന്റ് ഇതിനകം നൽകുകയും കേരള ഗവണ്മെൻ്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു. 18 മാസം കൊണ്ട് പണി പൂർത്തീകരിക്കും.

5. FIDF ഉപയോഗിച്ച് ആലപ്പുഴ ജില്ലയിലെ ആർത്തുങ്കൽ ഹാർബർ വികസനം (ബാക്കി പണികൾക്ക്) ₹161.00 കോടി രൂപയാണ് മുതൽമുടക്ക്. 27680 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ആർത്തുങ്കൽ ഹാർബർ വികസനത്തിനായി കേന്ദ്ര സർക്കാരിന് NABARD 150 കോടി രൂപ ലോൺ 3% പലിശ നിരക്കിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിലേക്ക് അനുവദിച്ചു. ഈ പദ്ധതി പൂർത്തിയാകുന്നതോടു കൂടി ഒരു വർഷത്തിൽ ഏകദേശം 9525 ടൺ മൽസ്യം ക്രയവിക്രയം നടക്കും എന്ന് പ്രതീക്ഷിക്കുന്നു .

വിവിധ സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്ന 77000 പരം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും/ തറക്കല്ലിടലും പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ പാൽഗറിൽ നടത്തി. ഇതിൽ 287.22 കോടി രൂപയുടെ പദ്ധതികൾ കേരളത്തിലാണ്. മത്സ്യബന്ധന ബോട്ടുകൾക്കു ഒരു ലക്ഷം വാർത്താവിനിമയ ഉപകരണങ്ങളും ട്രാൻസ്പോണ്ടറുകളും 364 കോടി രൂപ മുതൽ മുടക്കിൽ 9 തീരദേശ സംസ്ഥാനങ്ങൾക്കും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണം ചെയ്യും. അതിൽ 2000 ട്രാൻസ്പോണ്ടറുകൾ ഇന്ന് വിതരണം ചെയ്തു.

കേന്ദ്രമന്ത്രി ശ്രീ. ജോർജ് കുര്യനു പുറമെ കേന്ദ്രമന്ത്രിമാരായ. സർബനന്ദ് സോനോവാൾ, രാജീവ് രഞ്ജൻ സിംഗ്, എസ്പി സിംഗ് ബാഗേൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്രാ ഗവർണർ സിപി രാധാകൃഷ്ണൻ, ഉപ മുഖ്യ മന്ത്രി അജിത് പവാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments