Friday, January 10, 2025
Homeകേരളംമാളികപ്പുറം ചലച്ചിത്രതാരം ദേവനന്ദയുടെ കാൽ തൊട്ടു വന്ദിച്ച് വയോധികൻ: വിവിധ പ്രതികരണവുമായി സോഷ്യൽ മീഡിയ

മാളികപ്പുറം ചലച്ചിത്രതാരം ദേവനന്ദയുടെ കാൽ തൊട്ടു വന്ദിച്ച് വയോധികൻ: വിവിധ പ്രതികരണവുമായി സോഷ്യൽ മീഡിയ

മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തിലെ കുട്ടിത്താരത്തിന്റെ അഭിനയമികവിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തന്റെ സംസാരത്തിലും പൊതു ഇടങ്ങളിലുള്ള പെരുമാറ്റത്തിലും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ദേവനന്ദ പലപ്പോഴും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധയാകാറുണ്ട്. ദേവനന്ദയുടെ പക്വതയാർന്ന പെരുമാറ്റത്തെ ചിലർ വിമർശിക്കുമ്പോൾ മറ്റ് ചിലർ അതിനെ അനുകൂലിച്ചും പ്രതികരിക്കാറുണ്ട്.

അത്തരത്തിൽ കുട്ടിത്താരം ഇപ്പോൾ വീണ്ടും സോഷ്യലിടത്തിൽ ചർച്ചാ കേന്ദ്രമായി മാറിയിരിക്കുകയാണ്. ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും സോഷ്യൽ മീഡിയയിൽ ആളുകൾ ചേരിതിരിഞ്ഞ് ചർച്ചയാരംഭിച്ചു കഴിഞ്ഞു.

വയോധികന്റെ പെരുമാറ്റത്തിൽ ഒരു പറ്റം ആളുകൾ വലിയ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ‘സിനിമയും ജീവിതവും തിരിച്ചറിയാനാകാത്ത മനുഷ്യരാണ് സാക്ഷരകേരളത്തിൽ ഇപ്പോൾ ഉള്ളത്. അതിൽ വിഷമമുണ്ട്’ , ‘അയ്യേ, ഇതെന്തു മണ്ടത്തരം’ കണ്ടിട്ടു തന്നെ തൊലിയുരിയുന്നു, സാക്ഷര കേരളം എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുന്നവരുമാണ് ഇത് കാണുമ്പോള്‍ കേരളം നാണിച്ചു തലതാഴ്ത്തുമെന്നുമൊക്കെയുള്ള തരത്തിലാണ് വിമർശകരുടെ പ്രതികരണം.

അതേസമയം ‘അയാൾ ചെയ്തത് ഉപദ്രവം അല്ലല്ലോ, നല്ല കാര്യമല്ലേ, ഓരോരുത്തരുടെ വിശ്വാസത്തിൽ എന്തിനാണ് സമൂഹം ഇടപെടുന്നത് എന്നിങ്ങനെ ഒരു വിഭാ​ഗം ആളുകൾ അതിനെ അനുകൂലിച്ചുകൊണ്ടും പ്രതികരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments