മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥി സഹപാഠിയെ കുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പതിനാറുകാരനായ വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ പഠനമുറിയിൽ വെച്ച് കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യം ആണ് പുറത്ത് വന്നത്. സ്റ്റഡി ഹാളിൽ പഠിക്കുകയായിരുന്നു വിദ്യാർത്ഥിയെ പിറകിൽ നിന്നു വന്ന പതിനാറുകാരൻ ചുറ്റിപ്പിടിച്ചു തുടർച്ചയായി കുത്തുകയാണ് ഉണ്ടായത്.
പുറം ഭാഗത്തും വയറിന് സൈഡിനുമായാണ് പരുക്കേറ്റത്. സ്ഥാപനത്തിലെ ജീവനക്കാരും മറ്റു വിദ്യാർത്ഥികളും ഓടിയെത്തിയാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. ഇക്കഴിഞ്ഞ 27 ന് നടന്ന അക്രമത്തിന്റെ സിസിടിവി ദൃശ്യം ആണ് ഇന്ന് പുറത്ത് വന്നത്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസ് എടുത്തു.