Monday, December 23, 2024
Homeകേരളംകെഎസ്ആര്‍ടിസി ശമ്പളവുമായി ബന്ധപ്പെട്ടുള്ള ടിഡിഎഫ് സമരത്തെ വിമർശിച്ചു: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസി ശമ്പളവുമായി ബന്ധപ്പെട്ടുള്ള ടിഡിഎഫ് സമരത്തെ വിമർശിച്ചു: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ടിഡിഎഫിന് അറിയാമെന്നും പിന്നെയെന്തിനാണ് സമരം നടത്തിയതെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

ഫിനാന്‍സ് ഉദ്യോഗസ്ഥനെ അടക്കം തടഞ്ഞാണ് സമരം. രാവിലെ തന്നെ ശമ്പളം കൊടുക്കാനാവുമായിരുന്നു. എന്നാല്‍ സമരം അതിനെ ബാധിച്ചു. ഇത് അന്തസ്സുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമല്ല. യുഡിഎഫ് പറഞ്ഞിട്ടാണ് ഇന്ന് സമരം നടത്തിയത്. യൂണിയനുകള്‍ ഇത് അവസാനിപ്പിക്കണം. ട്രേഡ് യൂണിയന്റെ പേരില്‍ ജീവനക്കാരെ ടിഡിഎഫ് പറ്റിക്കുകയാണ്. വരും മാസങ്ങളില്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ശബരിമലയിലെ പ്രവര്‍ത്തനത്തെ പോലും ടിഡിഎഫ് സമരം ബാധിച്ചു. ടിഡിഎഫും യുഡിഎഫും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശക്തമായ ചില ഇടപെടലുകളുടെ ഭാഗമായി കഴിഞ്ഞ രണ്ടുമാസമായി കെഎസ്ആര്‍ടിസി ഒരുമിച്ച് ശമ്പളം നല്‍കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ധനകാര്യവകുപ്പില്‍ നിന്നും ഖജനാവില്‍ നിന്നും 50 കോടി രൂപ എടുത്താണ് പണം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments