വള്ളിക്കോട്-കോട്ടയത്ത് പരിസ്ഥിതി ദുർബലമേഖലയിൽ വീണ്ടും അനധികൃത പാറഖനനം നടത്താൻ നീക്കം.എല്ലാ ഒത്താശയും ചെയ്തു കൊണ്ട് കോടികള്‍ വാങ്ങി ഒത്താശ ചെയ്യുന്ന ആളുകള്‍ പ്രദേശത്തെ ഇല്ലായ്മ ചെയ്യാന്‍ കൂട്ട് നില്ക്കുന്നു എന്ന് പരാതി . ഈ അഴിമതിയ്ക്ക് കൂട്ട് നില്ക്കാന് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു എന്നും വ്യാപക പരാതി .
അനുമതിയില്ലാതെയും നിയന്ത്രണ അളവിൽ കൂടുതൽ പാറഖനനവും മണ്ണെടുപ്പും നടത്തിയതിന് റവന്യൂ, ജിയോളജി വകുപ്പുകൾ കോടികൾ പിഴയിടുകയും ഹൈക്കോടതി ഉത്തരവ് പ്രകാരം പാരിസ്ഥിതിക അനുമതിയും ഖനനാനുമതിയും റദ്ദുചെയ്യുകയും ചെയ്ത സ്ഥലത്താണ് വീണ്ടും ഖനനത്തിന് ശ്രമിക്കുന്നത് എന്നാണ് ആരോപണം .
വരുത്തന്മാരായ രാഷ്ട്രീയ നേതാക്കളെ ഇറക്കി പ്രാദേശിക ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും പാറ ഘനനം നടത്തിയാല്‍ വിവിധ പാരിസ്ഥിതിക സംഘടനകള്‍ ഇടപെടും എന്ന് അറിയിച്ചു .ശക്തമായ സമര പരിപാടികള്‍ ഉണ്ടാകും എന്നും ഇവിടെ കുടില്‍കെട്ടി സമരം ആരംഭിക്കും എന്നും വേണ്ടി വന്നാല്‍ ഘനനം നടത്തുന്ന പാറ മട ഉടമയുടെ വീട്ടു പടിക്കലും ഇയാളുടെ കോളേജ് പടിക്കലും കുടിലുകള്‍ ഉയര്‍ത്തി സമരം ചെയ്യും എന്നും വിവിധ സമര സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്കി .
ക്വാറി തുറക്കണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കോട് കോട്ടയം മുപ്രമൺ ജങ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച സംയുക്ത ട്രേഡ് യൂണിയന് നേത്യത്വത്തിൽ യോഗവും സംഘടിപ്പിച്ചു .സി.പി.എം നേതാവും റാന്നി മുന്‍ എം എല്‍ എയുമായ രാജു എബ്രഹാമാണ് യോഗം ഉദ്ഘാടനം ചെയ്തത് . നേതാക്കള്‍ ഒന്നും ഈ ഗ്രാമത്തില്‍ ഉള്ളവര്‍ അല്ല .ഇറക്കുമതി ചെയ്ത നേതാക്കളും അന്യ സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് ആണ് യോഗം നടത്തിയത് എന്ന് ആരോപണം ഉയര്‍ന്നു . ലക്ഷകണക്കിന് രൂപ മുടക്കി നടത്തുന്ന ഇത്തരം യോഗം വി കോട്ടയത്തെ സാധാരണ ജന വിഭാഗം “പുച്ഛത്തോടെ “ആണ് കാണുന്നത് .
1992ൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരണപെട്ട സ്ഥലത്ത് വീണ്ടും പാറ പൊട്ടിക്കുന്നത് പ്രാദേശിക ആളുകള്‍ എതിര്‍ക്കുന്നു . കനത്ത മഴ സമയത്ത് ഈ മേഖലയിൽ താമസിക്കുന്നവർ ഭീതിയോടെ ആണ് കഴിയുന്നത് . അപകടമുണ്ടായാൽ തുടിയുരുളിപ്പാറയുടെ താഴ്വരയിലുള്ള എൻ.എസ്.എസ് ഹൈസ്ക്കൂളും ഗവ.എൽ.പി.എസും അംഗൻവാടിയിലെ നൂറുകണക്കിന് കുടുംബങ്ങളും ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെടുക തന്നെ ചെയ്യും.
വയനാട് ദുരന്തത്തിന്റെ ആവർത്തനം ഇവിടെയും ഉണ്ടാകുമോയെന്ന ഭീതിയിലാണ് സാധാരണ ജനങ്ങൾ.രാഷ്ട്രീയ പാർട്ടി നേതാക്കൾ പാറമട തുറന്ന് പ്രവർത്തിക്കാൻ ഒത്താശ ചെയ്യാന്‍ മുന്നില്‍ ഉണ്ട് .ഇവര്‍ ഒന്നും ഈ നാട്ടില്‍ ജീവിക്കുന്ന ആളുകള്‍ അല്ല .ദുരന്തം ഉണ്ടായാല്‍ പ്രസ്താവന നടത്തിയും പണ പിരിവിനു ഇറങ്ങിയും പണം പിടിങ്ങുന്ന ആളുകള്‍ ആണ് . ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയും പ്രദേശവാസികൾക്കെതിരെ തെറ്റായ ആരോപണം പ്രചരിപ്പിച്ചുംവ്യാജരേഖകൾ ചമച്ചും വീണ്ടും അനധികൃത ഖനനം നടത്താൻ ശ്രമിക്കുകയാണന്ന് നാട്ടുകാർ പറഞ്ഞു .
ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ഈ അഴിമതിയ്ക്ക് കൂട്ട് നില്ക്കുന്നു . ക്വാറി പ്രവർത്തിക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ല എന്ന് വള്ളിക്കോട് കോട്ടയം ഗ്രാമ രക്ഷാ സമിതി ഭാരവാഹികൾ പറയുന്നു . സംസ്ഥാന പരിസ്ഥിതി വകുപ്പ് അന്വേഷണം നടത്തി സ്ഥലത്തെ അനധികൃത ഖനനവും മണ്ണെടുപ്പും പരിസ്ഥിതി നാശവും തിട്ടപ്പെടുത്തി നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമരക്ഷ സമിതി ആവശ്യപ്പെട്ടു.
ഇവിടെ പണി എടുത്തിരുന്ന ആളുകള്‍ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ് . പ്രാദേശിക ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തല ഇടപെടലുകള്‍ ഉണ്ടാകണം എന്ന് ആവശ്യം ഉയര്‍ന്നു . ട്രേഡ് യൂണിയന് നേതാക്കള്‍ നടത്തിയ യോഗം വി കോട്ടയം ഗ്രാമം ഉള്‍ക്കൊണ്ടില്ല . സാധാരണ ജനത്തെ വഞ്ചിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈ നാടിന് ആപത്തു ആണ് എന്ന് അവര്‍ പറഞ്ഞു .