കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന : ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ബസ്സ് ഒരു മണിക്കൂര്‍ മുടങ്ങി
പത്തനംതിട്ട –കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന നടത്തി . ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനാല്‍ ഈ ഡ്രൈവര്‍ മാറ്റി പകരം ഡ്രൈവര്‍ വന്ന ശേഷമാണ് ബസ്സ് പുറപ്പെട്ടത് . ഇന്ന് വെളുപ്പിനെ 04:30 ന് അമൃത ഹോസ്പിറ്റൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് പോകണ്ട ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞതിനാൽ ഈ ഡ്രൈവറെ ഡ്യൂട്ടി യിൽ നിന്നും മാറ്റി മറ്റൊരു ഡ്രൈവറിനെ വരുത്തി ബസ് 05:30 മണി കഴിഞ്ഞാണ് അമൃത ഹോസ്പിറ്റലിനു പുറപ്പെട്ടത്. ഒരു മണിക്കൂര്‍ ആണ് ബസ്സ് വൈകിയത് .
രാവിലെ 4 മണി മുതൽ ഈ ബസിനു പോകാൻ ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാർ വലഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് യാത്രക്കാർ ഗതാഗത വകുപ്പ് മന്ത്രിക്കും, മാനേജിംഗ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഡിപ്പോയിൽ വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തിയതിൽ പ്രകോപിതനായ ഈ ഡിപ്പോയിലെ ഒരു കണ്ടക്ടർ ആരുടെയും ശ്രദ്ധയിൽ പെടാതെ സ്ക്വാഡ് രേഖകൾ അടങ്ങിയ ബാഗ് ജീപ്പിൽ നിന്നും എടുത്തു ബാത്‌റൂമിന്‍റെ പുറകിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഡിപ്പോയിൽ നിന്നും പോവുകയുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗ് തിരികെ ലഭിക്കുകയും ഈ കണ്ടക്ടർ ക്കെതിരെ നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്തതായി വിവരം ഉണ്ട് . ഇതിനു മുൻപും കോന്നി ഡിപ്പോയിൽ മദ്യപിച്ചു എത്തിയതിന് ഒരു കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഉള്ള മിക്ക കെ എസ് ആര്‍ ടി സി ഡിപ്പോയിലും വിജിലന്‍സ് പരിശോധന നടത്തി .കഴിഞ്ഞ ദിവസം സ്ഥിരവും താല്‍ക്കാലികാവുമായ നൂറോളം ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു . ബ്രത്ത് അനലൈസര്‍ വെച്ചു പരിശോധിച്ച് ഡ്രൈവര്‍ മദ്യപിച്ചോ എന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നത് . വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നു.
മദ്യപിച്ചതായി കണ്ടെത്തിയതിനാല്‍ 74 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു . 26 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു . ഏപ്രില്‍ ഒന്നിന് ആണ് പരിശോധന ആരംഭിച്ചത് . 60 യൂണിറ്റില്‍ പരിശോധന നടന്നു . പരിശോധനയ്ക്ക് എതിരെ ഒരു വിഭാഗം ജീവനക്കാര്‍ പ്രതിക്ഷേധം അറിയിച്ചു എങ്കിലും പരിശോധന തുടരാനാണ് തീരുമാനം .