കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു.
മലയോര നാടിൻ്റെ വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.
കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.
സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചലച്ചിത്ര സീരിയൽ താരം മഞ്ജു വിജീഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു .
വൈസ് ചെയർമാൻ എസ് .സന്തോഷ്കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ,
സീരിയൽ താരം പ്രിൻസ് വർഗീസ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അമ്പിളി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ,, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ബഷീർ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
ഷാജി സാമുവൽ, ജില്ലാ പഞ്ചായത്തംഗം വി.ടി അജോ മോൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ ദേവകുമാർ, ശ്രീകല നായർ ,ജോളി ഡാനിയേൽ. സമൂഹ മാധ്യമ താരങ്ങളായ അനുരാജ് , പ്രീണ ,ദീപ്തി സന്തോഷ് ,ജീവ ജോസഫ് ,ലിജോ മല്ലശ്ശേരി ,ബിബിൻ എബ്രഹാം കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാം,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലിഅമ്മ
അർച്ചനബാലൻ
വി ശങ്കർ, ദിനമ്മ റോയ്, എസ് വി പ്രസന്നകുമാർ,
എലിസബത്ത് അബു, ജി. ശ്രീകുമാർ, വർഗീസ് ചള്ളക്കൽ,
എബ്രഹാം വാഴയിൽ, വി .രാജേഷ്, മലയാലപ്പുഴ ശ്രീകോമളൻ,
പ്രൊഫ: ബാബു ചാക്കോ ,
രാജൻ പടിയറ
ശാന്തിജൻ ചൂരക്കുന്നേൽ
പി എം ബാബുക്കുട്ടി
എ ആർ രാജേഷ് കുമാർ
എന്നിവർ പ്രസംഗിച്ചു
കുട്ടികൾക്കുള്ള വിനോദങ്ങൾ ഫുഡ് കോർട്ട് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുള്ള മത്സരങ്ങൾ കലാസന്ധ്യ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും
കോന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ പെട്ട ശ്രദ്ധേയരായ വ്യക്തിത്വങ്ങൾക്ക് കോന്നി ഫെസ്റ്റിവൽ ആദരവ് നൽകുന്നു
സിനിമാ സീരിയൽ താരങ്ങളും ടെലിവിഷൻ പരിപാടികളോടെ ശ്രദ്ധേയരായ കലാകാരന്മാരും അണിനിരക്കുന്ന വിവിധ കലാസംഘങ്ങളുടെ പരിപാടികൾ തുടർന്നുള്ള ഓരോ ദിവസങ്ങളിലും ഉണ്ടായിരിക്കും.
ക്രിസ്മസ് ഗാനാലാപന മത്സരം ചലച്ചിത്ര ഗാനാലാപന മത്സരം ചിത്രരചനാ മത്സരം സിനിമാറ്റിക് ഡാൻസ് മത്സരം തുടങ്ങിയവയും കോന്നി ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്
ഡിസംബർ 25ന് രാത്രി ഏഴിന് ക്രിസ്മസ് ആഘോഷം പ്രശസ്ത ഗായകൻ കെ ജി മാർക്കോസ് ഉദ്ഘാടനം ചെയ്യും
ഡിസംബർ 27ന് കോന്നി നിയോജകമണ്ഡലത്തിലെ നൃത്താ അധ്യാപകരെ ആദരിക്കുന്ന ദേവാങ്കണം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും