കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം സമർപ്പിച്ചത് ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പായി വൈസ് പ്രസിഡൻ്റ് നീതു ചാർലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു.
ഉപതിരഞ്ഞെടുപ്പിലൂടെ 13 അംഗ ഭരണസമിതിയിൽ കക്ഷിനില യുഡിഎഫ് 07, എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. തുടർന്നാണ് സിപിഐ അംഗമായ വൈസ് പ്രസിഡൻ്റിനെതിരെയു ഡി എഫിലെ 7 അംഗങ്ങൾ ചേർന്ന് വൈസ് പ്രസിഡൻ്റിനെതിരെ അവിശ്വാസം നൽകുകയായിരുന്നു.