കൊല്ലം :-കൊല്ലത്തു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയതായി കുടുബത്തിൻ്റെ പരാതി. കൊല്ലം ചിതറ സ്വദേശി അരുണാണ് (29) പെരുവണ്ണാമൂലയിലുള്ള ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അരുണിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി.
നിലമേലിൽ പ്രവത്തിക്കുന്ന മൈക്രോഫിനാൻസ്ഥ് സ്ഥാപനത്തിൽ നിന്നും 60,000 രൂപ അരുൺ വായ്പ്പ എടുത്തിരുന്നതായതും തിരിച്ചടവ് മുടങ്ങിയതോടെയാണ് മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണി തുടങ്ങിയതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിൽ മനംനൊന്താണ് അരുൺ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.
അരുൺ അസുഖ ബാധിതനായത് കാരണമാണ് വായ്പയുടെ തിരിച്ചടവ് മുടങ്ങിയത്. അരുണിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചിതറ പൊലീസ് കൂടുംബാംഗങ്ങളുടെ മൊഴിയെടുത്തു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി.