Thursday, December 26, 2024
Homeകേരളംകേരളത്തിൽ നിലനിന്നിരുന്ന ജാതിഭ്രാന്തിനും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ 161ാം ജയന്തി...

കേരളത്തിൽ നിലനിന്നിരുന്ന ജാതിഭ്രാന്തിനും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ 161ാം ജയന്തി ആഘോഷം സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളോടെ നടക്കും

നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രം മഹാത്മ അയ്യങ്കാളി ജയന്തി ദിനം ഇന്ന്. അയ്യങ്കാളിയുടെ 161ാം ജയന്തി ആഘോഷം സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളോടെ നടക്കും.

വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8. 30ന് മന്ത്രി ഒ.ആർ കേളുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. പിന്നീട് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും.

കേരളത്തിൽ നിലനിന്നിരുന്ന ജാതിഭ്രാന്തിനും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു അയ്യങ്കാളി. തിരുവനന്തപുരത്ത് വെങ്ങാനൂരിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി 1863 ഓഗസ്റ്റ് 28, ചിങ്ങമാസത്തിലെ അവിട്ടം ദിനത്തിൽ ജനിച്ചു.

1941 ജൂൺ 18ന് അന്തരിക്കുന്നതുവരെ, അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം അഘോരാത്രം പോരാടി.ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിഭ്രാന്തിനെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്.

മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ പരിഷ്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരാണ് അയ്യങ്കാളിയുടേത്.അയ്യങ്കാളി ഉൾപ്പെടുന്ന പുലയ സമുദായം അക്കാലത്ത് പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിരുന്നു. അയിത്താചാരം കാരണം റോഡിലൂടെ നടക്കാനോ മേൽവസ്ത്രം ധരിക്കാനോ വിദ്യാഭ്യാസം നേടുന്നതിനോ ഇവർക്ക് വിലക്കുണ്ടായിരുന്നു.

ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിൽ അണിഞ്ഞു നടക്കാൻ ഇവർ നിർബന്ധിക്കപ്പെട്ടു. അരയ്ക്ക് മുകളിലും മുട്ടിനു താഴെയും വസ്ത്രം ധരിക്കുവാനും അന്ന് പിന്നൊക്ക ജനവിഭാഗങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments