Friday, December 27, 2024
Homeകേരളംതൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’: കെ കെ ശൈലജ.

തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’: കെ കെ ശൈലജ.

തെരെഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ചർച്ച ചെയ്യേണ്ടത് അവഹേളനമല്ല രാഷ്ട്രീയം. തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി. പൗരത്വ വിഷയം വടകരയിലും നിർണായകം. ന്യുന പക്ഷത്തിന് ഇടത് മുന്നണിയെ വിശ്വസിക്കാം. ഭരണഘടനയും മത്തതരത്വവും സംരക്ഷിക്കാൻ എന്റെ ശബ്ദമുണ്ടാകുമെന്ന് കെ കെ ശൈലജ പറഞ്ഞു.

സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ല. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്ന് പറഞ്ഞ ശൈലജ സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് ബൂമറാങ്ങായി മാറുമെന്നും കൂട്ടിച്ചേർത്തു. ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെ. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ? ഞാൻ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂവെന്നും ശൈലജ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments