Thursday, December 26, 2024
Homeകേരളംറെക്കോർഡുകൾ തകർത്ത് സ്വർണവില; ഞെട്ടി ഉപഭോക്താക്കൾ.

റെക്കോർഡുകൾ തകർത്ത് സ്വർണവില; ഞെട്ടി ഉപഭോക്താക്കൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്.
ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52280 രൂപയാണ്. യുഎസ് മാർക്കറ്റ് ഓപ്പൺ ചെയ്തപ്പോൾ വില 35 ഡോളർ വർദ്ധിച്ച് സ്വർണ്ണവില 2325 ഡോളറിലേക്ക് കുതിച്ചിട്ടുണ്ട്.

ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.30 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയായി. സ്വർണവില വർധിക്കാനുള്ള കാരണങ്ങൾ പരിശോധിക്കുമ്പോൾ, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, ഈ വർഷം 50%ൽ അധികം ജനസംഖ്യ വരുന്ന രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും സ്വർണ്ണത്തിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നു.

അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് 1982 ഡോളറിൽ നിന്നും ഉയരാൻ ആരംഭിച്ചത്. സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഇന്നത്തെ വില അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments