Thursday, December 26, 2024
Homeകേരളംകെ.സുരേന്ദ്രന്റെ പത്രികാ സമർപ്പണത്തിന് സ്‌മൃതി ഇറാനി വയനാട്ടിൽ; കൽപ്പറ്റയിൽ റോഡ്ഷോ.

കെ.സുരേന്ദ്രന്റെ പത്രികാ സമർപ്പണത്തിന് സ്‌മൃതി ഇറാനി വയനാട്ടിൽ; കൽപ്പറ്റയിൽ റോഡ്ഷോ.

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നൽകിയതിന് ശേഷം കളക്‌ട്രേറ്റിൽ മാധ്യമങ്ങളെ കാണും.

ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്. ‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്‌ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ്ഇന്ന്. ഇതുവരെ 143 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്.

ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സമര്‍പ്പിക്കാന്‍ കഴിയും. പലരും ഒന്നിലേറെ പത്രികകളാണ് സമര്‍പ്പിച്ചത്. ആകെ 234 പത്രികളാണ് ഇതുവരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് കൊല്ലത്തും തൃശൂരുമാണ്. ഏറ്റവും കുറവ് നടന്നത് പത്തനംതിട്ടയിലാണ്. ഇന്നലെ മാത്രം 152 പത്രികകളാണ് സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments