സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6335 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 50,680 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5295 രൂപയാണ്. ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 6360 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവൻ സ്വർണത്തിന് വില 50,880 രൂപയുമായിരുന്നു ഇന്നലത്തെ വില.
അന്താരാഷ്ട്ര സ്വർണ്ണവില ഫെബ്രുവരി 13ന് 1981 ഡോളർ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളർ ആണ് വർധിച്ചത്. അന്താരാഷ്ട്ര വിലകൾ പരിശോധിച്ചാൽ ഇതിന് മുമ്പ് ഒരിക്കലും 280 ഡോളർ കൂടിയിട്ടില്ലായിരുന്നു.
200-250 ഡോളർ മാത്രമാണ് ഇതിനുമുമ്പ് മൂന്നു മാസത്തിനിടെയാണ് വർദ്ധിച്ചിട്ടുള്ളത്. സാധാരണ 250 ഡോളർ ഒക്കെ വില വർദ്ധിക്കുമ്പോൾ സാങ്കേതികമായി ചില തിരുത്തലുകൾ വരുന്നതാണ്. എന്നാൽ ഇപ്പോൾ അടിസ്ഥാനപരമായ മുന്നേറ്റം തുടരുകയാണ്. 2300 ഡോളർ മറികടക്കുമോ എന്നുള്ളതാണ് വിപണി ഉറ്റു നോക്കുന്നത്.