തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രതിഷേധങ്ങൾക്ക് തടയിടാൻ കര്‍ശന നടപടി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. വിധിയിൽ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലപാട്. കുട്ടികളെ വേദിയിലോ റോഡിലോ ഇറക്കി പ്രതിഷേധിച്ചാൽ അധ്യാപകര്‍ക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുൻകരുതൽ.