ചേർത്തലയുടെ മണ്ണിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കനാൽ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ബഹു. സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് ശ്രീ. സി.കെ. ഷാജിമോഹൻ നിർവ്വഹിച്ചു.
ശരീരത്തിന് ഭക്ഷണം നൽകുന്നത് പോലെ പ്രധാനമാണ് മനസിന് ഭക്ഷണം നൽകുന്നത്. കനാൽ ഫെസ്റ്റ് പോലുള്ള പരിപാടികൾ ചേർത്തലക്കാരുടെ മനസിന് ലഭിക്കുന്ന ഭക്ഷണമായി കനാൽ ഫെസ്റ്റ് മാറുമെന്ന് ഷാജി മോഹൻ അഭിപ്രായപ്പെട്ടു.
മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ അദ്ധ്യക്ഷയായ യോഗത്തിൽ ഫെസ്റ്റിന്റെ പബ്ലിസിറ്റി കൺവീനർ പി.എസ്.പുഷ്പരാജ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാനും, സംഘാടകസമിതി വർക്കിംഗ് ചെയർമാനുമായ റ്റി.എസ്സ്.അജയകുമാർ, കൺവീനർ പി.ഷാജിമോഹൻ,
ഫിനാൻസ് കമ്മിറ്റി കൺവീനർ എ.എസ്. സാബു, ഫിനാൻസ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ ജി. രഞ്ജിത്ത്, ,സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ, സംഘാടകസമിതി സെക്രട്ടറി റ്റി.കെ സുജിത്,
സ്റ്റേജ്, ഡെക്കറേഷൻ ചെയർമാൻ ബി. ഭാസി, എം.വി. രാമചന്ദ്രൻ നായർ, കെ.പി. പ്രതാപൻ കൗൺസിലർ എം.കെ. പുഷ്പകുമാർ, എന്നിവർ പങ്കെടുത്തു.