കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവ് മരിച്ചു.
കണ്ണൂർ – എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.