Tuesday, December 24, 2024
Homeകേരളംപാനൂരിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവാക്കിയത് അഗ്നിശമന സേനയുടെ സമയോചിത...

പാനൂരിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവാക്കിയത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ.

പാനൂർ : പാനൂരിൽ പൂക്കോത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു.പൂക്കോം വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപ്പിടിച്ചത്. അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. പാചകം ചെയ്തു കൊണ്ടിരുന്ന ഗ്യാസ് ലീക്കായി സിലിണ്ടറിന് തീപ്പിടിച്ച്‌ കടയിലേക്കും തീ വ്യാപിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് എത്തിയ അഗ്നിശമന സേന ലീക്കായി കത്തിക്കൊണ്ടിരിക്കുന്ന രണ്ടു സിലിണ്ടർ സേന സുരക്ഷിതമായി തുറസ്സായ സ്ഥലത്തേക് മാറ്റി. അതിൽ ഒരു സിലിണ്ടർ ചൂട് കൊണ്ട് പൊട്ടിയിരുന്നു.കൃത്യസമയത്തുള്ള ഇടപെടൽ കൊണ്ട് അടുത്തുള്ള സുസുക്കി വീലർ ഷോ റൂമിൽ തീ പടരാതെ വലിയ ദുരന്തം ഒഴുവാക്കി.

അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ എ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി.ഒഫീസർ ദിവുകുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ സെൽവരാജ് ഇ കെ, ജിജിത് കൃഷ്ണ കുമാർ, സുഭാഷ്, നിജീഷ്, വിപിൻ, ജിബ്സൺ ജോസഫ്, എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments