രഹസ്യപരാതി അന്വേഷിച്ച് മടങ്ങവെ രാത്രിയുണ്ടായ അപകടത്തില്‍ വനിത സിവില്‍ എക്സൈസ് ഓഫീസർ മരിച്ചു. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായ ഷാനിദ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.
വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം. ഞായറാഴ്ച രാത്രി 11-ഓടെ ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.
നഗരത്തില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും നിരന്തര സാന്നിധ്യമായിരുന്നു ഷാനിദ.