Thursday, December 26, 2024
Homeകേരളം'പുരയിടത്തിൽ കുഞ്ഞിൻറെ മൃതദേഹം'; മകൾ കരഞ്ഞപ്പോൾ എടുത്ത് ചുമരിലേക്കെറിഞ്ഞു, ക്രൂര കൊലപാതകമെന്ന് പൊലീസ്.

‘പുരയിടത്തിൽ കുഞ്ഞിൻറെ മൃതദേഹം’; മകൾ കരഞ്ഞപ്പോൾ എടുത്ത് ചുമരിലേക്കെറിഞ്ഞു, ക്രൂര കൊലപാതകമെന്ന് പൊലീസ്.

ഇടുക്കി: ചെമ്മണ്ണാറിൽ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ കുട്ടിയുടെ അമ്മ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്.നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലാപതകമെന്ന് തെളിഞ്ഞിരുന്നു. കേസിൽ കുഞ്ഞിൻറെ അമ്മ ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു, ചിഞ്ചുവിൻറെ മാതാപിതാക്കളായ ഫിലോമിന, സലോമോൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ ഭിന്നശേഷിക്കാരിയായ ചിഞ്ചു എടുത്ത് ചുമരിലേക്ക് എറിഞ്ഞതാണ് മരണ കാരണമായതെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ ഓഗസ്റ്റ് പതിനാറിനാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ചിഞ്ചു. പ്രസവത്തിന് ശേഷം ചിഞ്ചുവും കുഞ്ഞും ആശുപത്രിയിൽ നിന്നും വീട്ടിലെത്തി.
ചിഞ്ചുവും കുഞ്ഞും അമ്മ ഫിലോമിനയും ഒരു മുറിയിലാണ് കിടന്നിരുന്നത്. സംഭവം ദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും വീടിനുള്ളിൽ കാണാനില്ലെന്ന് മുത്തച്ഛനായ സലോമോനാണ് നാട്ടുകാരെ അറിയിച്ചത്.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിൻറെ മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തിയത്.മുൻപ് മരിച്ചു പോയ അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞതിനെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

പോസ്റ്റുമോർട്ടത്തിൽ കുഞ്ഞ് മരിച്ചത് തലക്കേറ്റ പരുക്കിനെ തുടർന്നാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തൊളിവൊന്നും കിട്ടിയില്ല. സംശയം തോന്നിയ പോലീസ് ഫിലോമിനയെ കോലഞ്ചേരിയിൽ നിന്നും ഡിസ്ചർജ്ജ് ചെയ്ത് കോട്ടയം മോഡിക്കൽ കോളജിൽ പരിശോധനക്ക് വിധേയമാക്കി.ഇതിൽ ഇവർക്ക് മാനസിക ആസ്വാസ്ഥ്യമില്ലെന്ന് കണ്ടെത്തി. തുടർന്ന് മൂവരെയും പല തവണ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്.സംഭവം ദിവസം രാത്രികുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി.

കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു.കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതിനെ തുടർന്ന് മകളെ രക്ഷിക്കാൻ ജാൻസിയും ഭർത്താവും ചേർന്നാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഉടുമ്പൻചോല പൊലീസിന്‍റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടർന്നാണ് മൂവരും കുറ്റം സമ്മതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments