Monday, October 28, 2024
Homeകേരളംസ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു.

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു.

കൊച്ചി: വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു . എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത് .കൊടേക്കനാലിൽ നിന്നും മടങ്ങി വരും വഴിയാണ് ബസ് അപകടത്തിൽ പെട്ടത്. പുലർച്ചയോടെ ചെറായിയിൽ വെച്ച് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം അപകടത്തിൽ രണ്ടു കുട്ടികൾക്കും ബസിലെ ക്ലീനർക്കും ഒരു അധ്യാപകനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments