കേരളത്തിൻ്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സംസ്ഥാന ഭരണത്തിൻ്റെയും സംഘപരിവാരത്തിൻ്റെയും വക്താവായി മാറിയിരിക്കുകയാണന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ചമംപതാലിൽ നടന്ന പിണറായി പോലീസ് ആർഎസ്എസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു എന്ന ജനജാഗ്രത കാംപയിൻ്റ ഭാഗമായിമണ്ഡലം തല വാഹന ജാഥ വാഴൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.
സംഘ പരിവാരത്തിൻ്റെ വംശീയ താൽപര്യങ്ങൾക്ക് ശക്തി പകരുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനങ്ങളെന്നും ആർഎസ്എസ് വംശീയ വിദ്വേഷത്തോടെ നടത്തുന്ന പല പദപ്രയോഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ അതേപടി ഏറ്റുപറയുകയാണന്നും ജോർജ് മുണ്ടക്കയം കൂട്ടി ചേർത്തു.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാട് നയിക്കുന്ന വാഹന ജാഥ വാഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചാമംപതാലിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് എസ്ഡിപിഐകോട്ടയം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, ജില്ലാ സെക്രട്ടറി നിസാം ഇത്തിപുഴ, മണ്ഡലം വൈസ് പ്രസിഡൻ്റ് വിഎസ് അഷറഫ്, സെക്രട്ടറി റഫീഖ് വഴൂർ, ട്രഷറർ അലി അക്ബർ, വാഴൂർപഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൾ റസാഖ്, സെക്രട്ടറി ഫൈസൽ ചാമംപതാൽ തുടങ്ങിയവർ സംസാരിച്ചു.