Sunday, December 29, 2024
Homeകേരളംറേഷൻ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശം മരിച്ചവരെ നീക്കണം, ഇല്ലെങ്കില്‍ പിഴ.

റേഷൻ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശം മരിച്ചവരെ നീക്കണം, ഇല്ലെങ്കില്‍ പിഴ.

മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടൻ അവരുടെ പേരുകള്‍ നീക്കം ചെയ്യാൻ റേഷൻ കാർഡുടമകള്‍ക്ക് ജില്ല സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം.

കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും. റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കർശന നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ മഞ്ഞ, പിങ്ക്, കാർഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനമാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല.

മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി റേഷൻ കാർഡില്‍ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എൻ.ആർ.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും. എൻ.ആർ.കെ പട്ടികയിലേയ്ക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് നടത്തിയവർക്കാണ് ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കുക. ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ നഷ്ടമാകാതിരിക്കാൻ കൂടിയാണ് മരിച്ചവരുടെത് നീക്കാൻ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ കണ്ടെത്താനാണ് ശ്രമം. നിലവില്‍ നീല കാർഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിംഗിന് നിർദ്ദേശം നല്‍കിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിർബന്ധമായും നീക്കും.

പിങ്ക്, നീല കാർഡുകള്‍ക്ക് ആളെണ്ണം നോക്കി വിഹിതം നല്‍കുന്നതിനാലാണിത്. മഞ്ഞ, വെള്ള കാർഡുകള്‍ക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതിനാല്‍ ആരെങ്കിലും മരിച്ചാലും വിഹിതത്തില്‍ മാറ്റമുണ്ടാവില്ല.

റേഷൻ അറിയിപ്പ്.

പെരിന്തൽമണ്ണ താലൂക്കിലെ അന്ത്യോദയഅന്നയോജന(AAY), മുൻഗണന(PHH) എന്നീ വിഭാഗം റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾക്കായി റേഷൻകടകൾ വഴി തുടർന്നു വരുണ EKYC അപ്ഡേഷനിൽ ഇ പോസ് മെഷിനിലെ സ്കാനറിൽ വിരൽ പതിയാത്തത് മൂലം മസ്റ്ററിംഗ് നടത്താൻ സാധിക്കാതെ പോയ ചെറിയ കുട്ടികൾ, പ്രായമായവർ തുടങ്ങിയ വിഭാഗങ്ങൾക്കായി ഐറിസ് സ്ക്കാനറിൻ്റെ സേവനം ലഭ്യമാക്കി മസ്റ്ററിംഗ് സാധ്യമാക്കു ന്നതിനായി ഒരു ക്യാബ് 24.10.2024 (വ്യാഴം) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ശേഷം 03 മണിവരെ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

25.10.2024 വരെയേ മസ്റ്ററിംഗിന് അവസരമുള്ളു എന്നതിനാൽ ടിവിഭാഗം അംഗങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ അറിയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments