ആലുവ :അങ്കമാലിയിൽ എറണാകുളം റൂറൽ ഡാൻസാഫ് ടീമും അങ്കമാലിപോലീസും ചേർന്ന് പിടികൂടിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടുവന്ന 350 ഗ്രാം ഓളം വരുന്ന എംഡിഎംഎ പോലീസ് പിടികൂടി തൃശ്ശൂർ മേലൂർ സ്വദേശി തച്ചൻകുന്നേൽ വീട്ടിൽ വിനു, ഇടുക്കി, അടിമാലി , മന്നംകാല സ്വദേശി പണിക്കൻമാവുടി വീട്ടിൽ സുനീഷ് , തൃശ്ശൂർ അഴീക്കോട് കൊട്ടിക്കൽ സ്വദേശിനി ആക്കാൻ വീട്ടിൽ ശ്രീക്കുട്ടി എന്നിവരാണ് മയക്കുമരുന്നുമായി പിടിയിൽ ആയിട്ടുള്ളത് ബാംഗ്ലൂരിൽ നിന്നും സ്ഥിരമായി മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ പ്രതികൾ അങ്കമാലി ഭാഗത്ത് വച്ച് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ച പോലീസ് സീറ്റിന്റെ പിറകുവശത്തെ റെക്സീൻ്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത് 330 ഗ്രാമോളം ക്രസ്റ്റൽ രൂപത്തിലുള്ള എം ഡി എം എയും ,9 ഗ്രാമോളം ഗുളിക രൂപത്തിലുള്ള എക്സ്റ്റസി പിൽസും ആണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്.
പ്രതികളിൽ വിനുവിനെ നേരത്തെ തൃക്കാക്കര , കളമശ്ശേരി സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിൽ പിടികൂടിയിട്ടുള്ളയാളാണ് സുനീഷ് , ശ്രീക്കുട്ടി എന്നിവർ കിഴക്കമ്പലത്ത് സലൂൺ നടത്തി വരികയാണ് സലൂണിന്റെ മറവിൽ വ്യാപകമായി മയക്കുമരുന്ന് വിതരണം നടത്തിയതായിട്ടാണ് ഇവരിൽ നിന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് പ്രതികൾ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന ശൃംഖലയെ കുറിച്ചും പ്രതികൾക്ക് എവിടെനിന്നാണ് ഇത്രയധികം മയക്കുമരുന്ന് ലഭിച്ചത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിലൂടെ കൂടുതൽ പേരുടെ അറസ്റ്റും നടപടികളും ഉണ്ടാകുന്നതാണ് എന്ന് പോലീസ് അറിയിച്ചു
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലുവ ഡിവൈഎസ്പി , നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എന്നിവരുടെ നിർദേശ പ്രകാരം അങ്കമാലി പോലീസും ഡാൻസാഫ് ടീമും സംയുക്തമായുള്ള പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.