ഓച്ചിറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ 24 കാരൻ പിടിയിൽ .മേമന കുറച്ചിനേത്ത് ഇർഫാദ് (24) ആണ് പൊലീസിന്റെ പിടിയിലായത്.
സമൂഹ മാധ്യമംവഴി പരിചയപ്പെട്ട പതിനാറുകാരിയായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഓട്ടോയിൽ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വൈകുന്നേരത്തോടെ കുട്ടിയെ തിരികെ കൊണ്ടുവിടുകയും ചെയ്തു.
പെൺകുട്ടി ആ ദിവസം സ്കൂളിൽ എത്താതിരുന്ന വിവരം സ്കൂൾ അധികൃതർ രക്ഷകർത്താക്കളെ അറിയിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.