Sunday, December 29, 2024
Homeകേരളംപിണറായി വിജയൻ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്, പറ്റില്ല വിജയേട്ടാ എന്ന് പറഞ്ഞെന്ന് സുരേഷ് ഗോപി.

പിണറായി വിജയൻ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്, പറ്റില്ല വിജയേട്ടാ എന്ന് പറഞ്ഞെന്ന് സുരേഷ് ഗോപി.

കൊല്ലം: പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. ഈ പരിപാടി ഇഷ്ടമില്ല എന്ന് പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.‘ലീഡറുടെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നു ഞാന്‍, ജീവിച്ചിരിക്കുന്ന ടീച്ചർ അത് പറയാനായി സാക്ഷിയാണ്, ഇവരുടെയെല്ലാം നേതാക്കൾ ചേർന്നാണ് എന്നെ രാഷ്ടീയത്തിൽ ഇറക്കിയത്,

എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാർത്ഥനയാണ്. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജിലെ പൂർവ വിദ്യാർ‌ത്ഥി സംഘടനയും പഠിച്ച സ്കൂളും ചേർന്നൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജനങ്ങളുടെ നിശ്ചയപ്രകാരം ജയിച്ചപ്പോഴെക്കും ജനങ്ങളെ ആ നിശ്ചയത്തിലേക്ക് എത്തിച്ചത് എന്തൊക്കെ ഘടകങ്ങളാണെന്നാണ് പലർക്കും പരിശോധിക്കേണ്ടത്. പൂരം കലക്കിയോ, അവിടെത്തെ ആനയ്‌ക്ക് കൊടുത്ത പട്ട തിരിച്ചോ എന്നൊക്കെ അറിയാൻ നടക്കുകയാണ്.

തങ്ങളുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിനായി കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ ബാങ്കുകളിൽ നിക്ഷേപിച്ച പാവങ്ങൾ നിരവധിയാണ്. അവരുടെ ആ പണം എല്ലാവരും ചേർന്ന് അടിച്ചുമാറ്റുകയും പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments