കൊച്ചി: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പി. രാജു നല്കിയ അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തി. എറണാകുളം സ്പെഷല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
വി.ഡി സതീശന് 2012-ല്‍ പറവൂരില്‍ നടത്തിയ പ്രസ് മീറ്റില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പി രാജു കോടതിയെ സമീപിച്ചത്.
വി.ഡി സതീശനെ കൂടാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി, സായാഹ്ന കൈരളി എന്നീ പത്രങ്ങള്ക്കെതിരെയുമായിരുന്നു പരാതി.
വിചാരണ വേളയില്‍ ആറ് സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണ് കുറ്റക്കാരനല്ലെന്നു കണ്ട് വി.ഡി സതീശനെ കോടതി വെറുതെ വിട്ടത്. വി.ഡി സതീശന് വേണ്ടി അഡ്വ: മുഹമ്മദ് സിയാദ് ഹാജരായി.