Friday, November 15, 2024
Homeകേരളംമൈനാഗപ്പള്ളി വാഹനാപകടം; ഡോ ശ്രീക്കുട്ടിയ്ക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി.

മൈനാഗപ്പള്ളി വാഹനാപകടം; ഡോ ശ്രീക്കുട്ടിയ്ക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി.

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ സുഹൃത്തായ ഡോ ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി.

കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ നിന്നാണ് ശ്രീക്കുട്ടിയെ പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഡോക്ടർ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് പ്രതിയായ മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവില്‍ സ്‌കൂട്ടർ യാത്രികരെ കാറിടിച്ച ശേഷം അജ്മല്‍ വാഹനം നിർത്താതെ പോകുകയായിരുന്നു. അജ്മലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്തായ വനിതാ ഡോക്ടറില്‍ നിന്നാണ് ലഭിച്ചത്. സുഹൃത്തിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അജ്മല്‍ ഒളിവില്‍ പോകുകയായിരുന്നു.

വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അജ്മലിനൊപ്പമുണ്ടായിരുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ വനിതാ ഡോക്ടറാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് ആക്രോശിച്ചതെന്നും നാട്ടുകാർ പറയുന്നു. ഒരു സുഹൃത്തിന്റെ വീട്ടില്‍ മദ്യപാനം കഴിഞ്ഞ് വരുമ്ബോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമികുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നാണ് പ്രതി അജ്മലിന്റെ മൊഴി. അജമലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.

മൊബൈല്‍ ഓഫ് ആയതിനാല്‍ കഴിഞ്ഞ ദിവസം അജ്മലിന്റെ ലൊക്കേഷൻ ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെ അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments