Friday, November 15, 2024
Homeകേരളംകെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​റെ മർദ്ദി​ച്ച കേ​സ്‌, പ്ര​തി അ​റ​സ്റ്റി​ല്‍.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​റെ മർദ്ദി​ച്ച കേ​സ്‌, പ്ര​തി അ​റ​സ്റ്റി​ല്‍.

ത​ളി​പ്പ​റ​മ്പ്: കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​റെ മർദ്ദി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍.മാ​വി​ച്ചേ​രി​യി​ലെ പ​യ്യ​ര​ട്ട എം. ​സു​ജീ​ഷി​നെ​യാ​ണ് (49) അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ പൂ​വ്വ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്ന് കു​ടി​യാ​ന്‍മ​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ആ​ര്‍.​ആ​ർ.​ഇ 652 ന​മ്പ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​നെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്നെ​ത്തി​യ സു​ജീ​ഷ് ബ​സ് പൂ​വ്വ​ത്ത് നി​ര്‍ത്തി ആ​ളു​ക​ളെ ഇ​റ​ക്കു​മ്പോ​ള്‍ ഡ്രൈ​വ​റു​ടെ ഡോ​ര്‍ തു​റ​ന്ന് ഷ​ര്‍ട്ടി​ന്റെ കോ​ള​റി​ല്‍ പി​ടി​ച്ച് വ​ലി​ച്ച് താ​ഴെ​യി​ട്ട് മർദ്ദി​ക്കു​ക​യാ​യി​രു​ന്നു.മ​ല​പ്പ​ട്ടം അ​ടു​വാ​പ്പു​റ​ത്തെ എ​ട​വ​ല​ത്ത് വീ​ട്ടി​ല്‍ കെ. ​ശ്രീ​നി​വാ​സ​നാ​ണ് (49) മർദ്ദന​മേ​റ്റ​ത്.

ജൂ​ലൈ 15ന് ​ശ്രീ​നി​വാ​സ​ന്‍ ഓ​ടി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് പെ​ട്ടെ​ന്ന് നി​ര്‍ത്തി​യ​പ്പോ​ള്‍ സു​ജീ​ഷ് ഓ​ടി​ച്ച കാ​ര്‍ ബ​സി​ന്റെ പി​റ​കി​ല്‍ ഇ​ടി​ച്ച് കാ​റി​ന് കേ​ടു​പ​റ്റി​യി​രു​ന്നു​വ​ത്രേ.

ഇ​തി​ന്റെ പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ശ്രീ​നി​വാ​സ​നെ മർദ്ദിച്ച​ത്. ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments