Sunday, March 8, 2026
Homeകേരളംകസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരേ അന്വേഷണം.

കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരേ അന്വേഷണം.

കണ്ണൂർ:കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരേ അന്വേഷണം ആരംഭിച്ചു.

ടൗൺപോലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരേയാണ് അന്വേഷണം.കസ്റ്റഡിയിലെടുത്തവരെ പോലീസ് വാഹനത്തിൽ എ.ആർ. ക്യാമ്പിലെത്തിച്ച് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ചെന്നാണ് പരാതി.

അക്കാര്യം കൂടെയുണ്ടായിരുന്ന മറ്റ് പോലീസുകാർ റിപ്പോർട്ട് ചെയ്തതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച്‌ റിപ്പോർട്ട് നൽകിയത്.മുൻപ് രണ്ടുതവണ നടപടിയ്ക്ക് വിധേയനായിട്ടുള്ളയാളാണ് പോലീസുകാരനെന്ന് റിപ്പോർട്ടിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com