Friday, September 20, 2024
Homeകേരളംതൃശൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

തൃശൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

ആമ്പല്ലൂർ (തൃശൂർ): മണ്ണംപേട്ടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണംപേട്ട തെക്കേക്കര ഐനിക്കൽ ബെന്നിയുടെ മകൻ ബിജുവാണ് (23) മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ മണ്ണംപേട്ട സെൻ്ററിന് സമീപത്തായിരുന്നു അപകടം. ആമ്പല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ തട്ടിയ ശേഷം തെറിച്ചുവീഴുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരിച്ചു.
അമ്മ: ജിനി.
വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments