കേന്ദ്ര ഉരുക്ക് -ഘന വ്യവസായ വകുപ്പ് മന്ത്രി എച്ച്.ഡി.കുമാരസ്വാമി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ പത്തു മണിയോടെയാണ് പത്നിക്കൊപ്പം മന്ത്രി ദർശനത്തിന്നെത്തിയത്.ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ.കെ .എസ് .മായാദേവി ,അസി.മാനേജർ കെ.കെ.സുഭാഷ് എന്നിവർ കേന്ദ്ര മന്ത്രിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് ദർശനം.
ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം നേടിയ മന്ത്രിക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി. പതിനൊന്നു മണിയോടെ ദർശനം പൂർത്തിയാക്കിയ മന്ത്രി എച്ച്.ഡി കുമാരസ്വാമി ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ട സന്ദർശിച്ചു.
ഗജവീരൻ ഇന്ദ്രസെന്നിന് പഴങ്ങൾ നൽകി. ഇന്ദ്രസെന്നിനൊപ്പം നിന്ന് മന്ത്രിയും പത്നിയും ചിത്രങ്ങളെടുത്തു. പന്ത്രണ്ട് മണിയോടെയാണ് മന്ത്രി മടങ്ങിയത്.