Sunday, September 22, 2024
Homeകേരളംമ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വ് ഓടിച്ച കാർ കൂട്ടിയിടിച്ച് അപകടം; മൂ​ന്ന് പേ​ർ​ക്ക് പരിക്ക്.

മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വ് ഓടിച്ച കാർ കൂട്ടിയിടിച്ച് അപകടം; മൂ​ന്ന് പേ​ർ​ക്ക് പരിക്ക്.

തി​രു​വ​ല്ല: മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​റു​മാ​യി പാ​ഞ്ഞ യു​വാ​വ് തി​രു​വ​ല്ല ന​ഗ​ര​ത്തി​ല്‍ അ​പ​ക​ട പ​ര​മ്പ​ര തീ​ര്‍ത്തു. മൂ​ന്ന് കാ​റു​ക​ളി​ലും മൂ​ന്ന് ബൈ​ക്കു​ക​ളി​ലും ഇ​ടി​ച്ച് യു​വാ​വ് ഓ​ടി​ച്ച കാ​ര്‍ അ​പ​ക​ടം സൃ​ഷ്ടി​ച്ചു. സംഭവത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ ക​ണ്ട​ത്തി​ൽ ക​ള​ത്തി​ൽ കെ.​സി. ജേ​ക്ക​ബ് (72), ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച തി​രു​വ​ല്ല ഓ​ത​റ ച​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ഷി​ജി​ൻ കു​ര്യ​ൻ (23), ചാ​ത്ത​ങ്ക​രി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഷെ​റി​ൻ കു​ര്യ​ൻ (44) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്‌​ക്ക് പി​ന്നി​ൽ മു​റി​വേ​റ്റ ജേ​ക്ക​ബി​നെ ബി​ലീ​വേ​ഴ്‌​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ തി​രു​വ​ല്ല – അ​മ്പ​ല​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ മേ​രി​ഗി​രി അ​ര​മ​ന​പ്പ​ടി​യി​ലാ​ണ് അ​പ​ക​ടം. പെ​രി​ങ്ങ​ര കാ​ര​യ്ക്ക​ല്‍ വാ​രി​ക്കാ​ട്ട് വീ​ട്ടി​ൽ എ​ബി (34) ആ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. കാ​വും​ഭാ​ഗം ദി​ശ​യി​ലേ​ക്ക് പോ​യ കാ​ര്‍ ആ​ദ്യം മ​റ്റൊ​രു കാ​റി​ല്‍ ഇ​ടി​ച്ചു.

തു​ട​ര്‍ന്ന് ര​ണ്ട് ബൈ​ക്കു​ക​ളി​ലും മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു. ഇ​വി​ടെ​നി​ന്നും ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ കാ​ര്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന് മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും കാ​റും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​സ്ഥാ​ന​പാ​ത​യു​ടെ വ​ശ​ത്തെ ന​ട​പ്പാ​ത​യു​ടെ സു​ര​ക്ഷാ​വേ​ലി​യി​ല്‍ ഇ​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments