കരിപ്പൂർ; മലബാറിന്റെ സ്വപ്ന സാക്ഷാത്കാരമായി മലേഷ്യയിലെ ക്വോലലംപൂരിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള എയർ ഏഷ്യയുടെ ആദ്യ വിമാനം പറന്നിറങ്ങി.
വയനാട് ദുരന്തത്തിൽ മരണമടയുകയും പ്രയാസമനുഭവിക്കുകയും ചെയ്യുന്ന സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്ന ഈ നിമിഷത്തിൽ ആഘോഷങ്ങളൊന്നുമുണ്ടായില്ല.
ആദ്യ വിമാനത്തിൽ ക്വോലലംപൂരിൽ നിന്ന് കോഴിക്കോടേക്ക് 149 യാത്രക്കാരും കോഴിക്കോട് നിന്ന് ക്വോലലംപൂരിലേക്ക് 171 യാത്രക്കാരുമാണ് ഉള്ളത്. ആദ്യ സർവീസിൽ തന്നെ മലേഷ്യയിലെ മലബാറിലെ പ്രവാസികൾ ആവേശപൂർവ്വമാണ് ഏറ്റെടുത്തത് .
കോഴിക്കോട് നിന്ന് സിങ്കപ്പൂർ,തായ്‌ലൻഡ് അടക്കം കൂടുതൽ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് ഫ്ലൈറ്റ് സർവീസുകൾ ആരംഭിക്കാൻ എയർ ഏഷ്യയുടെ ഈ സർവീസ് പ്രചോദനമാകും.