Saturday, December 21, 2024
Homeകേരളംകാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് അപകടം; വയോധികന് ദാരുണാന്ത്യം.

കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് അപകടം; വയോധികന് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുൾ ഹമീദാണ് മരിച്ചത്. 12 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ഇദ്ദേഹത്തിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

അതേ സമയം ഇതുവഴി വന്ന മേലാറ്റൂർ പൊലീസ് ഇ​ദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപന്നി ഉൾപ്പെടെയുള്ളവരുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികളുടെ പരാതി വ്യാപകമായി ഉയർന്നിരുന്നു.

ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് സാധാരണയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും ഇത്തരം കാര്യങ്ങളിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. അബ്ദുൾ ഹമീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments