Friday, December 27, 2024
Homeകേരളംമനുഷ്യാവകാശ കമീഷൻ ഇടപെടൽ; ഭക്ഷണം ചോദിച്ചെത്തിയ പിതാവിനെ മർദിച്ച മകൻ പിടിയിൽ.

മനുഷ്യാവകാശ കമീഷൻ ഇടപെടൽ; ഭക്ഷണം ചോദിച്ചെത്തിയ പിതാവിനെ മർദിച്ച മകൻ പിടിയിൽ.

പ​ത്ത​നം​തി​ട്ട: പി​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ മ​ക​നെ അ​റ​സ്റ്റ്​ ചെ​യ്ത്​ പെ​രു​മ്പെ​ട്ടി പൊ​ലീ​സ്. ക്രൂ​ര മ​ർ​ദ​ന​ത്തി​ന്​ ഇ​ര​യാ​യ കൊ​റ്റ​നാ​ട്​ തീ​യ്യാ​ടി​ക്ക​ലി​ൽ പെ​രു​ന്ന​ല്ലൂ​ർ സാ​മു​വ​ൽ (പാ​പ്പ​ച്ച​ൻ -76) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.സാ​മു​വ​ലി​​ന്‍റെ ബ​ന്ധു ന​ൽ​കി​യ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ക​ൻ ജോ​ൺ​സ​ണെ (40) പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഭ​ക്ഷ​ണം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മ​ക​ൻ ക​മ്പു​കൊ​ണ്ട് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു.

ജോ​ൺ​സ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു സാ​മു​വ​ൽ താ​മ​സി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പെ​രു​മ്പെ​ട്ടി പൊ​ലീ​സ് എ​ത്തി​യാ​ണ് സാ​മു​വ​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ്ര​ച​രി​ച്ചു. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും പെ​രു​മ്പെ​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നു.രേ​ഖാ​മൂ​ലം പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് പെ​രു​മ്പെ​ട്ടി പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ജോ​ൺ​സ​​ണെ ചോ​ദ്യം ചെ​യ്ത ശേ​ഷം പൊ​ലീ​സ്​ വി​ട്ട​യ​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സാ​മു​വ​ലും പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.ദ്യ​ശ്യ​മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി. ​അ​ജി​തി​ന്​ നി​ർ​ദേ​ശം ന​ൽ​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments