Thursday, December 26, 2024
Homeകേരളംസൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം പിടിയിൽ.

സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം പിടിയിൽ.

കോഴിക്കോട്: മലയാളി ഫുട്​ബാൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിൽ. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്​റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്​ബാൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്​.

ഇയാൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാൻ സൗദിയിലെ വിവിധ സ്ഥലങ്ങളിൽ നിരന്തരം എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടിൽ എത്തിയ യുവാവിന്റെ ലഗേജിൽ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്​റ്റിക്കറുകളുടെ വൻ ശേഖരം കണ്ടതാണ്​ പിടികൂടാൻ കാരണമെന്ന്​ അറിയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നാട്ടിൽ നിന്നൊരാൾ കൊടുത്തയച്ചതായും പറയപ്പെടുന്നു.

ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ല​ഗേജുകൾ കടത്തിവിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments