Saturday, December 28, 2024
Homeകേരളംപിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം; സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ്.

പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം; സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്ന് സിപിഐ യോഗത്തിൽ ആവശ്യം. സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും രാജീവ് ചന്ദ്രശേഖരന് പിറകിൽ മൂന്നാം സ്ഥാനത്തായിരുന്നു സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ സ്ഥാനം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നത്.

മുഖ്യമന്ത്രി മാറാതെ എൽഡിഎഫിന് തിരിച്ചുവരവ് എളുപ്പമല്ല, മുഖ്യമന്ത്രി മാറണമെന്ന് പറയാൻ സിപിഐ ആർജ്ജവം കാട്ടണം, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു, സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തോൽവിയിലേക്ക് നയിച്ചെന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ കുറ്റപ്പെടുത്തി. നാളെ സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ജില്ലാ കമ്മിറ്റികളിൽ നിന്നും വിമർശനം ഉയരുന്നത്. നാളത്തെ യോഗത്തിലും സർക്കാരിനെതിരായ വിമർശനം ഉണ്ടാകും എന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments