കുന്നംകുളം: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് തലയടിച്ചു വീണു മരിച്ചു. കുന്നംകുളം അഞ്ഞൂർ സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിഷ്ണുവിനെ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സുഹൃത്തുക്കൾ വിഷ്ണുവിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.