വടക്കാഞ്ചേരി (തൃശൂർ): തൃശ്ശൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന കർഷകതാഴിലാളി യൂണിയൻ്റെ സ്ഥാപകനേതാവുമായ കെ.എസ്. ശങ്കരൻ (89) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കർഷക തൊഴിലാളി യൂണിയൻ്റെ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ചു. യുണിയൻ്റെ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായിരുന്നു.
മൂന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ സി.പി.എം. സ്ഥാനാർഥിയായി. വടക്കാഞ്ചേരി ബി.ഡി.സി ചെയർമാൻ, വേലൂർ പഞ്ചായത്തംഗം എന്നി നിലകളിലും പ്രവർത്തിച്ചു.
മിച്ചഭൂമി സമരം, കനാൽ സമരം എന്നിവയിൽ പങ്കെടുത്തും അടിയന്തരാവസ്ഥ കാലത്തുമായി വർഷങ്ങൾ ജയിൽവാസവും പോലീസ് മർദ്ദനവും അനുഭവിച്ചു.
വേലൂർ മണിമലർക്കാവിലെ മാറുമറയ്ക്കൽ സമത്തിൻ്റെ നേതൃത്വത്തിലുമുണ്ടായിരുന്നു.
ഭാര്യ: കെ.വി. പുഷ്പ.
മക്കൾ: ഒലീന (ദേശാഭിമാനി കൊച്ചി), ഷോലിന (പൊന്നാന്നി വിജയമാത സ്ക്കൂൾ), ലോഷിന (എരുമപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്).
മരുമക്കൾ: സലി, മനോജ്, രാജ് കുമാർ.