Monday, December 23, 2024
Homeകേരളംജൂണിലെ റേഷൻ വിതരണം നീട്ടി:- ജൂലൈ അഞ്ച് വരെ റേഷൻ വാങ്ങാം, അവധി ജൂലൈ ആറിന്

ജൂണിലെ റേഷൻ വിതരണം നീട്ടി:- ജൂലൈ അഞ്ച് വരെ റേഷൻ വാങ്ങാം, അവധി ജൂലൈ ആറിന്

തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സമരത്തിനൊരുങ്ങുകയാണ് റേഷൻ കട ഉടമകളുടെ സംഘടന. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നാണ് പ്രഖ്യാപനം.ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപക സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും.

കേന്ദ്ര, കേരള സർക്കാjgകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments