Friday, December 27, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 24 | ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 24 | ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സമയം എന്ന സൗഖ്യ ദായകൻ /ദായക
————————————————

അറിയപ്പെടുന്ന ഒരു പ്രഭാഷകനായിരുന്നു, അയാൾ. ഒരിക്കൽ, ഒരു പ്രഭാഷണത്തിനു ശേഷം, അദ്ദേഹത്തിനൊരു കത്തു ലഭിച്ചു. അതിൽ നിറയെ രൂക്ഷ വിമർശനങ്ങളായിരുന്നു. പ്രഭാഷണത്തിലെ തെറ്റുകൾ, അക്കമിട്ടു നിരത്തിയിരുന്നു. കോപാകുലനായ അദ്ദേഹം അപ്പോൾ തന്നെ തക്കതായ മറുപടിയും എഴുതി. കത്ത് പോസ്റ്റു ചെയ്യാൻ ജോലിക്കാരനെ അന്വേഷിച്ചപ്പോഴേക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു.

അടുത്ത ദിവസം കത്തു് ജോലിക്കാരനെ ഏല്പിക്കുന്നതിനു മുൻപ് , അദ്ദേഹമത് ഒന്നുകൂടി വായിച്ചു. അത്രയ്ക്കു കടുപ്പമാകേണ്ട എന്നു കരുതി കുറച്ചു ഭാഗങ്ങൾ വെട്ടിക്കളഞ്ഞു. കുറച്ചു കൂടി കാത്തിരുന്നാൽ, ഇനിയും മാറ്റം വരുമെങ്കിലോ എന്നു കരുതി, അന്നും അദ്ദേഹം കത്തു പോസ്റ്റു ചെയ്തില്ല. അങ്ങനെ, ഓരോ ദിവസവും കത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ഏഴാം ദിവസം, അത് അയയ്ക്കുമ്പോൾ, ഒരു സുഹൃത്തിനെഴുതുന്നതുപോലെ, ഊഷ്മളമായിരുന്നു, ആ കത്ത്.

കുറച്ചു സമയം അനുവദിച്ചു കൊടുത്താൽ, എന്തിനും പരിഹാരമാകും. സമയത്തിനും കാലത്തിനും പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല. എല്ലാം പെട്ടന്ന് ശമിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ കലുഷിതമാകുന്നത് ; വഷളാകുന്നത്. സമയത്തിന് , അസാധാരണമായ, സൗഖ്യദായക ശേഷിയുണ്ട്. ഒരു പ്രശ്നത്തിൽ ഇപ്പോൾ അനുഭവിക്കുന്ന തീഷ്ണത, മുപ്പതു മിനിട്ടുകിയുമ്പോൾ, ഉണ്ടായിരിക്കില്ല. സമയം കഴിയുന്തോറും, മനസ്സും ശരീരവും, ശാന്തമാകും. ബഹളങ്ങൾ അടങ്ങും. വൈകാരികത, വിചിന്തനത്തിനു വഴിമാറും. പ്രക്ഷുബ്ധതയിൽ നിന്നുടലെടുക്കുന്ന ഒരു പ്രവൃത്തിക്കും, പാകതയോ, പക്വതയോ, പൂർണ്ണതയോ ഉണ്ടാകില്ല.

അതി വൈകാരികതയുടെ അനന്തരഫലം, പശ്ചാത്താപമായിരിക്കും. വിമർശനങ്ങളോടുള്ള ഒരാളുടെ സമീപനമാണ് അയാളുടെ വ്യക്തിത്വത്തിൻ്റെ മാറ്റുരച്ചു നോക്കാനുള്ള ഉരകല്ല്. വിമർശിക്കപ്പെടാതിരിക്കാൻ മാത്രം വളർച്ച നേടിയർ ആരുമില്ല. വീഴ്ചകൾ മറച്ചുവെക്കുന്നവരെയോ, വീണിടത്തു കിടന്ന് ഉരുളന്നവരെയോ അല്ല, വീഴ്ച്ചകൾ തിരുത്തുന്നവരെയും, വീണ്ടും വീഴാതിരിക്കാൻ ശ്രമിക്കുന്നവരേയും ആണ് ലോകം അംഗീകരിക്കുക, ആദരിക്കുക. നമുക്കും അതിനാകട്ടെ.. സർവ്വേശ്വരൻ തുണയ്ക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments