Monday, December 23, 2024
Homeകേരളംഹോ​ട്ട​ലി​ല്‍​വ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി; മു​കേ​ഷി​നെ​തി​രേ വീ​ണ്ടും കേ​സ്

ഹോ​ട്ട​ലി​ല്‍​വ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി; മു​കേ​ഷി​നെ​തി​രേ വീ​ണ്ടും കേ​സ്

തൃശൂര്‍: ഹോ​ട്ട​ലി​ല്‍ വ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷി​നെ​തി​രേ വീ​ണ്ടും കേ​സ്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 354,294 ബി ​എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. കേ​സി​ല്‍ നോ​ട്ടീ​സ് ന​ൽ​കി മു​കേ​ഷി​നെ വി​ളി​പ്പി​ക്കും.

നേ​ര​ത്തേ ലൈം​ഗി​ക ‌പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച കൊ​ച്ചി​യി​ലെ ന​ടി​യു​ടെ പ​രാ​തി​യി​ല്‍​ത​ന്നെ​യാ​ണ് മു​കേ​ഷി​നെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്ത​ത്. 2011ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സി​നി​മാ ഷൂ​ട്ടിം​ഗി​നെ​ത്തി​യ​പ്പോ​ൾ വ​ട​ക്കാ​ഞ്ചേ​രി​ക്ക് അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ല്‍​വ​ച്ച് മു​കേ​ഷ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments