Monday, January 6, 2025
Homeകേരളംഹേമ കമ്മറ്റി റിപ്പോർട്ട്‌: മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ നടി മിനു...

ഹേമ കമ്മറ്റി റിപ്പോർട്ട്‌: മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ നടി മിനു മുനീറിന്റെ ആരോപണം

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്ത്‌. നടി മിനു മുനീർ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് റീലിൽ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർ ഉൾപ്പെടുന്ന ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ ആരോപിച്ചിരുന്നു.

2013ൽ ഒരു സിനിമയുടെ ഭാഗമായിരിക്കെ, താൻ വാക്കുകളാലും ശാരീരികമായും മോശം അനുഭവത്തിലൂടെ കടന്നു പോയി എന്ന് മിനു. സഹകരിച്ച് മുന്നോട്ടു പോകാൻ ശ്രമിച്ചുവെങ്കിലും, തനിക്കു നേരെയുള്ള അപമാനങ്ങൾ അസഹനീയമായി തീർന്നു എന്ന് മിനു.

അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺഡ്രോളർമാരായ നോബിൾ, വച്ചു എന്നിവർക്കെതിരെയും പരാതിയുണ്ട്. തൽഫലമായി മലയാള സിനിമ വിട്ട് ചെന്നൈയിലേക്ക് താമസം മാറ്റേണ്ടി വന്നു. കേരള കൗമുദിയിൽ താൻ നേരിട്ട ദുരനുഭവങ്ങൾ പ്രസിദ്ധീകരിച്ചുവന്നുവെന്നും ഇവർ പോസ്റ്റിൽ പറയുന്നു. സഹിക്കേണ്ടി വന്ന ട്രോമയ്ക്കും തിക്താനുഭവങ്ങൾക്കും നീതി ലഭിക്കണം. ഇവർക്കെതിരെ നടപടിയുണ്ടാവാൻ പിന്തുണ വേണമെന്നും മിനു ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പരിണിതഫലം എന്നോണം, രണ്ടു നടിമാർ ഉയർത്തിയ ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ധിഖും, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും സംവിധായകൻ ബി. രഞ്ജിത്തും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ചുമതല ഒഴിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments