എഴുത്ത്കൂട്ടം ദ കമ്മ്യൂൺ ഓഫ് ലെറ്റേഴ്സ് പത്തനംതിട്ട യുടെ വാർഷിക ആഘോഷം പന്തളം കുളനട ആരോഗ്യനികേതനിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീമതി. മഞ്ജു സാം അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ ശ്രീ. പന്തളം അനിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീമതി. ഗിരിജ അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി സി ബാലസാഹിത്യ പുരസ്‌കാര ജേതാവ് കൂടിയായ ശ്രീ. സുരേഷ്കുമാർ വി ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥകൃത്ത് ശ്രീ. എൻ. ഹരി മുഖ്യാതിഥി ആയിരുന്നു.
പ്രതിഭകളെ ആദരിക്കലും വിജയികൾക്കുള്ള സമ്മാനദാനവും കേന്ദ്രസമിതി പ്രസിഡന്റ് ശ്രീ. ഇടപ്പോൺ അജികുമാർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. വടയാർ സുനിൽ സാന്നിധ്യം അറിയിച്ചു.
എഴുത്തുകൂട്ടം ദ കമ്മ്യൂൺ ഓഫ് ലെറ്റേഴ്സ് കൊല്ലം, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളുടെ പ്രതിനിധികളായി ശ്രീമതി. പ്രീത ആർ. നാഥ്, ശ്രീ. അശോക് കുമാർ കാക്കശ്ശേരി, ശ്രീ. രഞ്ജി റീജൻ, ശ്രീമതി. ആർച്ച ആശ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന സ്കൂൾ കലോത്സവം മോണോ ആക്ട് ജേതാവ് കുമാരി പത്മ രതീഷ് ന്റെ എകാംഗ നാടകവും കവിയരങ്ങും നടത്തി. വൈസ് പ്രസിഡന്റായ ശ്രീമതി. സുമ രാജശേഖരൻ കവിയരങ്ങിന്റെ അധ്യക്ഷ ആയിരുന്നു.
കവിയരങ്ങ് ശ്രീ. പുള്ളിമോടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവികൾ ശ്രീ. വിനോദ് മുളമ്പുഴ, ശ്രീ. രഞ്ചൻ പുത്തൻപുരയ്ക്കൽ, ശ്രീ. അനൂപ് വള്ളിക്കോടൻ, ശ്രീമതി. രമേശ്വരി തെങ്ങമം, ശ്രീ. ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേക്കര, ശ്രീ. ഉള്ളന്നൂർ ഗിരീഷ്, ശ്രീമതി. ജ്യോതി വർമ്മ, ശ്രീമതി. നൂർജഹാൻ, ശ്രീമതി. ധന്യ, ശ്രീമതി. ശ്രീലേഖ എന്നിവർ കവിയങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ശ്രീ. രാജൻ ബാബു, ട്രഷറർ ശ്രീമതി. ദീപ ആർ, കൂടാതെ മറ്റ് ധാരാളം എഴുത്തുകാരും പങ്കെടുത്തു. ശ്രീ. ഹരികൃഷ്ണൻ, ശ്രീ. ശശി നായർ, പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു.