Friday, November 22, 2024
Homeകേരളംഎല്ലാ കേരളീയർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീ നാരായണ ഗുരു ജയന്തി ആശംസകൾ നേർന്നു

എല്ലാ കേരളീയർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീ നാരായണ ഗുരു ജയന്തി ആശംസകൾ നേർന്നു

ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റ്:

കേരളീയ സമൂഹത്തിലേക്ക് നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നു നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സവര്‍ണ്ണ മേല്‍ക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു, ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും സാമ്പത്തിക ചൂഷണങ്ങള്‍ക്കുമെതിരെ ശക്തിയുക്തം നിലകൊണ്ടു.

പലമതസാരവും ഏകമാണെന്നാണ് ഗുരു ലോകത്തോട് വിളിച്ചു പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി വര്‍ഷം കൂടിയാണ് ഇത്. ”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് 1924 ല്‍ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തില്‍ സര്‍വ്വമത സമ്മേളനം വിളിച്ചു ചേര്‍ത്തത്. മതജാതി വൈരത്താല്‍ മലീമസമായ സമൂഹത്തില്‍ സാഹോദര്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് സര്‍വ്വമത സമ്മേളനം നല്‍കിയത്.

നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആശയത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിട്ടേയുള്ളൂ. ഗുരുവിന്റെ ദര്‍ശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദര്‍ശനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഇന്നും ചലനാത്മകമാക്കുന്നു. ഗുരുവിന്റെ ഇടപെടലുകളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാര്‍ഗ്ഗദര്‍ശകമാവട്ടെ. ഏവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments